Deshabhimani

വാഴകൾ വെട്ടിനശിപ്പിച്ചു

banana

അനീഷിന്റെ കൃഷിയിടത്തിലെ 
വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Nov 04, 2026, 01:55 AM | 1 min read

അമ്പലപ്പുഴ

പുറക്കാട് മാത്തേരിയിൽ കുലച്ച വാഴകൾ സമൂഹവിരുദ്ധർ വെട്ടിനശിപ്പിച്ചു. 14–-ാം വാർഡ് അനന്ദേശ്വരം സൗദാലയത്തിൽ അനീഷിന്റെ പറമ്പിലെ 25ൽ അധികം വാഴകളാണ് ഞായർ രാത്രി നശിപ്പിച്ചത്. ​വീട്ടിൽനിന്ന്‌ ഒരുകിലോമീറ്റർ മാറി ഇല്ലിച്ചിറ -– മാത്തേരി റോഡിന് സമീപമാണ്‌ കൃഷിയിടം. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന അനീഷ് തിങ്കൾ രാവിലെ പറമ്പിലെത്തിയപ്പോഴാണ്‌ കൃഷി നശിപ്പിച്ച നിലയിൽ കണ്ടത്. നൂറോളം വാഴകൾ നട്ടുപിടിപ്പിച്ചതിൽ കുലവന്ന വാഴകൾ മാത്രമാണ് നശിപ്പിച്ചത്. അനീഷ് അമ്പലപ്പുഴ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home