Deshabhimani

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’

v d satheesan
വെബ് ഡെസ്ക്

Published on Nov 04, 2026, 01:36 AM | 1 min read

തിരുവനന്തപുരം : സിഎജി റിപ്പോർട്ടെന്ന പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ പല ഘട്ടത്തിൽ രംഗത്തെത്തിയ വി ഡി സതീശന്‌ മുഖ്യമന്ത്രിയായതോടെ ‘മനംമാറ്റം’. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഗുണദോഷങ്ങളെ സിഎജി ചോദ്യംചെയ്യുകയാണെന്ന്‌ മുഖ്യമന്ത്രി. സിഎജിയുടെ ഓഡിറ്റിങ് രീതി പിഎസി അഖിലേന്ത്യ സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ വിമർശിച്ചത്‌.


ഭരണപരമായ വീഴ്ചകളോ നടപടിക്രമങ്ങളോ ഓഡിറ്റ് ചെയ്യുന്നതിന് പകരം നയപരമായ തീരുമാനങ്ങളുടെ ഗുണദോഷങ്ങളെ ചോദ്യംചെയ്യുകയാണ് സിഎജി ചെയ്യുന്നത്‌. ഇത് ‘സാമ്പത്തിക മേൽനോട്ടം’ എന്ന പരമ്പരാഗത ചുമതലയിൽനിന്നുള്ള വഴുതിമാറലാണ്‌.

സിഎജിയുടെ സമീപനം ഓഡിറ്റിന്റെ യഥാർഥ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home