ലഹരിക്കെതിരെ ഓട്ടൻതുള്ളലുമായി എക്സൈസ് ഓഫീസർ

തുറവൂർ മാർ അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ അവബോധ സെമിനാറിൽ എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ് കുട്ടികളുമായി സംവദിക്കുന്നു
അങ്കമാലി
ഓട്ടൻതുള്ളൽ എന്ന കലാരൂപത്തിലൂടെ ലഹരിക്കെതിരെ പോരാടുന്ന എക്സൈസ് ഉദ്യോഗസ്ഥൻ നാട്ടിൽ ഏറെ ശ്രദ്ധേയനായി. വർത്തമാനകാല സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ മേമ്പൊടിയോടെ ഓട്ടൻതുള്ളലിലൂടെ അവതരിപ്പിക്കുന്ന എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ജയരാജിന് വലിയ സ്വീകാര്യതയാണ് സമൂഹത്തിൽ ലഭിക്കുന്നത്.
തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എൻഎസ്എസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ലഹരിവിരുദ്ധ അവബോധത്തിനായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. സ്വന്തമായി തുള്ളൽപ്പാട്ട് എഴുതി ചിട്ടപ്പെടുത്തിയാണ് ജയരാജിന്റെ ഓട്ടൻതുള്ളൽ അവതരണം. ഇതിനകം 780 വേദികൾ പിന്നിട്ടതായി ജയരാജൻ പറഞ്ഞു.
സെമിനാറിൽ സ്കൂൾ മാനേജർ ഫാ. പോൾ കോട്ടക്കൽ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് എം വി ജോൺസൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിലു ലൂയിസ്, സ്കൗട്ട് മാസ്റ്റർ റിൻസി വർഗീസ്, ഗൈഡ് ക്യാപ്റ്റൻ നിമ്മി ബേബി എന്നിവർ സംസാരിച്ചു.









0 comments