പുളിഞ്ചോട് സിഗ്നലിൽ അപകടം

ആലുവ പുളിഞ്ചോട് സിഗ്നലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
ആലുവ
പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ കാത്തുകിടന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചതിനെത്തുടർന്ന് അഞ്ചു കാറുകൾക്ക് നാശനഷ്ടം. ചൊവ്വ രാവിലെ 6.30ന് നടന്ന അപകടത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. പുളിഞ്ചോട് സിഗ്നലിൽ നിന്ന് ആലുവയിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം. ആലുവ പൊലീസ് എത്തി കാറുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.








0 comments