print edition ഏഷ്യൻ കപ്പ് മാറ്റിവച്ചു

ദോഹ : അടുത്ത വർഷം ജനുവരിയിൽ തുടങ്ങേണ്ടിയിരുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് 2028ലേക്ക് മാറ്റിവച്ചു. വേദിയായി നിശ്‌ചയിച്ചിരിക്കുന്ന സൗദി അറേബ്യയിലെ സംഘർഷങ്ങളെ തുടർന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താനാകില്ലെന്ന് സൗദി വ്യക്തമാക്കി. ജനുവരി ഏഴ് മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് നിശ്‌ചിയിച്ചിരുന്നത്. അടുത്ത വർഷം ഡിസംബറിൽ തുടങ്ങി 2028 ജനുവരിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഫിഫയുടെ അനുമതി വേണം. 2034 നടക്കുന്ന ലോകകപ്പിന്റെ മുന്നൊരുക്കമായാണ് സൗദി ഏഷ്യാ കപ്പിനെ കാണുന്നത്.









0 comments