Deshabhimani

print edition ചരിത്രം കുറിച്ച്‌ പതിനാറുകാരി ധിനിധി ദേശിങ്കു

Dhinidhi Desinghu
വെബ് ഡെസ്ക്

Published on Nov 04, 2026, 02:49 AM | 1 min read

ഡാക്കർ (സെനെഗൽ) : പതിനാറുകാരി ധിനിധി ദേശിങ്കു ചരിത്രംകുറിച്ചു. യൂത്ത്‌ ഒളിന്പിക്‌സ്‌ നീന്തലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. സെനെഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത്‌ ഒളിന്പിക്‌സിൽ വനിതകളുടെ 1500 മീറ്റർ ഫ്ര-ീസ്‌റ്റൈലിൽ ധിനിധി വെങ്കലം സ്വന്തമാക്കി. 56.27 സെക്കൻഡിലാണ്‌ നേട്ടം. ക്രൊയേഷ്യയുടെ അന ബൊബാനോവിച്ച്‌ സ്വർണവും (55.89) ന്യൂസിലൻഡിന്റെ അലീസ ലോസൺ (56.13) വെള്ളിയും നേടി.

കോഴിക്കോട്ടുകാരി വി ജെസിതയാണ്‌ ധിനിധിയുടെ അമ്മ. അച്ഛൻ തമിഴ്‌നാട്ടുകാരൻ ദേശിങ്കു. പരിശീലകൻ നിഹാർ അമീൻ. കഴിഞ്ഞ ദേശീയ ഗെയിംസിൽ കർണാടകത്തിനായി മിന്നുന്ന പ്രകടനമാണ് ധിനിധി പുറത്തെടുത്തത്.

ജൂഡോ വനിതകളുടെ 63 കിലോയിൽ ഖുശ്‌ബു രജക്‌ബായ്‌ വെള്ളി സ്വന്തമാക്കി. ഫൈനലിൽ ജർമനിയുടെ ജൊളീന റെയ്‌ൻഹോൾഡിനോടാണ്‌ പതിനഞ്ചുകാരി തോറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home