print edition ബാര്‍ ലൈസന്‍സ് ഇനി മന്ത്രി സമക്ഷം


വി എസ് വിഷ്‌ണുപ്രസാദ്
Published on Nov 04, 2026, 02:55 AM | 1 min read
തിരുവനന്തപുരം : ബാർ ലൈസൻസ് പുതുക്കലിലെ സുതാര്യത ഒഴിവാക്കി, അപേക്ഷകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാനുളള അധികാരം ഇനി വകുപ്പുമന്ത്രിയിൽ. ലൈസൻസ് അനുവദിക്കൽ സുതാര്യമാക്കാൻ എൽഡിഎഫ് സർക്കാർ ഓൺലൈനില്‍ ഏര്‍പ്പെടുത്തിയ സംവിധാനം അട്ടിമറിച്ചാണിത്. ഉദ്യോഗസ്ഥരുടെ അധികാരം രാഷ്‌ട്രീയനേതൃത്വം കവർന്ന് ബാറുടമകളുമായി വിലപേശലിന് കളമൊരുക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അധികാരത്തിൽ വരുന്പോഴെല്ലാം ഇൗ രീതിയാണ് നടപ്പാക്കുന്നത്. എല്ലാം ഓൺലൈനാക്കി, അഴിമതി ഒഴിവാക്കിയ എൽഡിഎഫ് രീതി തെറ്റെന്നാണ് എക്‌സൈസ് മന്ത്രിയും സർക്കാരും പ്രചരിപ്പിക്കുന്നത്.
2014 മാർച്ച് 31 വരെ ബാർ ആയിരുന്ന സ്ഥാപനം യുഡിഎഫ് സർക്കാർ ‘ബിയർ, വൈൻ’ പാർലറുകളാക്കി മാറ്റിയിരുന്നു. ഇൗ സ്ഥാപനങ്ങൾ ത്രീ സ്റ്റാർ പദവി നേടിയാൽ ബാർ ലൈസൻസ് പുതുക്കി നൽകാമെന്നും അതിന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ പരിശോധന മാത്രം മതിയെന്നുമാണ് എൽഡിഎഫ് നയത്തിലുണ്ടായിരുന്നത്. ഡെപ്യൂട്ടി കമീഷണർമാർ ഇനി പരിശോധിച്ച് ലൈസൻസ് അനുവദിക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. അതും മന്ത്രിയുടെ മുന്നിലെത്തി ‘ചർച്ച’ നടത്തണമത്രെ. പുതിയ ലൈസൻസിനുള്ള അപേക്ഷ, ഓൺലൈനായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ, ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ, ജോയിന്റ് കമീഷണർ, കമീഷണറേറ്റ് എന്നിവിടങ്ങളിലെത്തി ഏകദേശം 15 ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കാറുണ്ടായിരുന്നുള്ളൂ. ഇനി അതാവശ്യമില്ല. പുതിയ മദ്യനയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രി എം ലിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments