എൽഎസ്ഡി സ്റ്റാമ്പ് കടത്ത്; 3 പേര്‍ അറസ്‌റ്റില്‍

എൻസിബി കൊച്ചി സോണൽ യൂണിറ്റ് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പ്
കൊച്ചി
ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് എൽഎസ്ഡി സ്റ്റാമ്പ് കടത്തുന്ന മൂന്നുപേരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കൊച്ചി മേഖലാ യൂണിറ്റ് അറസ്‌റ്റ് ചെയ്‌തു. വടുതല സ്വദേശി ജിതിൻ ജോസ്, ഗോവയിൽ താമസിക്കുന്ന തൃശൂർ വെങ്കിടങ്ങ് സ്വദേശി ഷംസുദീൻ ഖാദര്‍, ബംഗളൂരുവിൽ മാസിക്കുന്ന തൃശൂർ വെങ്കിടങ്ങ് സ്വദേശി അഫ്സൽ മുഹമ്മദാലി എന്നിവരെയാണ് പിടികൂടിയത്.
ഒക്ടോബർ 31ന് എറണാകുളത്ത് നടത്തിയ പരിശോധനയിലാണ് 99 ബ്ലോട്ടുകളിലായി 2.01 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായി ജിതിൻ ജോസിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ലഹരിവസ്തുവിന്റെ ഒരുഭാഗം ഷംസുദീനും മറ്റൊരു ഭാഗം അഫ്സലുമാണ് എത്തിച്ചുനല്‍കിയതെന്ന് വ്യക്തമായി. തുടർന്ന് എൻസിബി കൊച്ചി യൂണിറ്റിന്റെ പ്രത്യേക സംഘങ്ങൾ ഗോവയിലും ബംഗളൂരുവിലും പരിശോധന നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു.









0 comments