Deshabhimani

യൂത്ത് ഫുട്‌ബോൾ: മുത്തൂറ്റ് എഫ്എ ജേതാക്കള്‍

Youth Football

യൂത്ത് ചാമ്പ്യൻഷിപ്പില്‍ ജേതാക്കളായ മുത്തൂറ്റ് എഫ്എ ടീമിന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്ക്കൽ ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 01:18 AM | 1 min read

കൊച്ചി

ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അണ്ടര്‍ 13 യൂത്ത് ചാമ്പ്യൻഷിപ്പില്‍ മുത്തൂറ്റ് എഫ്എ ജേതാക്കളായി. ഫൈനലിൽ 3–2ന് ഡിഡിഎസ് അക്കാദമിയെ പരാജയപ്പെടുത്തി. വിജയികൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്ക്കൽ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ കെ എ നാസർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home