print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന് എസ്‌എഫ്‌ഐ

ന്യൂഡൽഹി : കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് രാജ്യത്തെ സർവകലാശാലകളിൽ പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് എസ്‌എഫ്‌ഐ. വിദ്യാർഥികൾക്ക് നേരെയുള്ള നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണ്. സംഘപരിവാർ നിയമിച്ച വി സി സിസ തോമസിന്റെ പ്രതികാര ബുദ്ധിയാണ് നടപടിക്ക് കാരണം. വി സിയും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പുരോഗമന വിദ്യാർഥികളെ ലക്ഷ്യമിടുന്നു. ആറ് ഗവേഷകരുൾപ്പെടെ 16 വിദ്യാർഥികളാണ് സസ്‌പെൻഷനിലായത്. കാലടിയിലെ വിഷയമുന്നയിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച മഹാരാജാസിലെ വിദ്യാർഥികളെയും സസ്‌പെൻഡ്‌ചെയ്തു. ഭീഷണികൾക്കുമുന്നിൽ വിദ്യാർഥികൾ മുട്ടുമടക്കില്ല. വിദ്യാർഥികളുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണം. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നും അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments