Deshabhimani

 രജിസ്ട്രാറെ ഉപരോധിച്ച് എസ്എഫ്‌ഐ

കേരള സർവകലാശാലയിൽ കെഎസ്‌യു അട്ടിമറി നീക്കം

University of Kerala

എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on Nov 04, 2026, 01:07 AM | 1 min read

തിരുവനന്തപുരം

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ നോമിനേഷൻ സൂക്ഷ്മപരിശോധനയിൽ കെഎസ്‌യു സ്ഥാനാർഥികളുടെ അപാകതകളുള്ള പത്രികകൾ സ്വീകരിക്കാൻ അധികൃതർ കൂട്ടുനിന്നതായി ആരോപണം. ചട്ടലംഘനം ചോദ്യംചെയ്ത വിദ്യാർഥികളെ അവഗണിച്ച് രജിസ്ട്രാർ ഏകപക്ഷീയമായി പരിശോധന നിർത്തിവച്ച് മടങ്ങിയതോടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറായതിനെ തുടർന്ന് സൂക്ഷ്മപരിശോധന പുനരാരംഭിച്ചു. ചൊവ്വ പകൽ 11 ഓടെയാണ് നോമിനേഷൻ സൂക്ഷ്മപരിശോധന ആരംഭിച്ചത്. കെഎസ്‌യു സമർപ്പിച്ച നിരവധി പത്രികകളിൽ കൃത്യമായ സീലോ ഒപ്പോ ഉണ്ടായിരുന്നില്ല. ചിലതിൽ സ്ഥാനാർഥികളുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമല്ലായിരുന്നു. ചട്ടപ്രകാരം കൂട്ടക്ഷരങ്ങളിൽ പേരെഴുതാൻ പാടില്ലെന്നിരിക്കെ ഇത്തരം അപാകതകളുള്ള പത്രികകൾപോലും സ്വീകരിക്കാനാണ് അധികൃതർ ശ്രമിച്ചത്‌. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അപാകതകളുള്ള പത്രികകൾ തള്ളാൻ രജിസ്ട്രാർ ഉൾപ്പെടെയുള്ള അധികൃതർ തയ്യാറായില്ല. മേലധികാരികളുടെ സമ്മർദമുണ്ടെന്നും ചില കാര്യങ്ങളിൽ കണ്ണടയ്ക്കേണ്ടിവരുമെന്നുമുള്ള നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവകലാശാലാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കാണിച്ചുതരണമെന്ന ആവശ്യവും അധികൃതർ അംഗീകരിച്ചില്ല. തുടർന്ന് രജിസ്ട്രാർ പരിശോധന ഏകപക്ഷീയമായി നിർത്തിവച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌. ഇതിനിടെ പെൺകുട്ടികളടക്കമുള്ള വിദ്യാർഥി പ്രതിനിധികളെ സെക്യൂരിറ്റി ജീവനക്കാർ കായികമായി നേരിടാനും ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറായി. തുടർന്ന് യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച മുഴുവൻ നോമിനേഷനുകളും സ്വീകരിച്ചാണ് സൂക്ഷ്മപരിശോധന അവസാനിപ്പിച്ചത്. നവംബർ 12നാണ് തെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

02

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

04

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

06

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
deshabhimani section

Recommended

Deshabhimani
Home