Deshabhimani

അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി റിമാൻഡിൽ

Pocso Case

മുഹമ്മദ്‌ അദിനാൻ

വെബ് ഡെസ്ക്

Published on Nov 04, 2026, 01:30 AM | 1 min read

പെരുമ്പാവൂർ

പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതി കോടതിയുടെ ഒന്നാംനിലയിൽനിന്ന്‌ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പരിക്കുകളോടെ പിടികൂടി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാനെ (22)യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ ഉച്ചയോടെ അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരിന്നു.


തടയാൻ ചെന്ന അയൽവാസിക്കും കുത്തേറ്റു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ റിമാൻഡ് ചെയ്തിരുന്നു. പരാതി നൽകി ജയിലിലാക്കിയതിലുള്ള വൈരാഗ്യത്തിലാണ് വധശ്രമമെന്ന്‌ പൊലീസ്‌ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ജി പി മനുരാജ്, എസ്എച്ച്ഒ എ അക്ഷയ് കുമാർ, സബ് ഇൻസ്പെക്ടർ എസ് എൽ അർജുൻ, ഗ്രേഡ് എസ്ഐമാരായ ജോബി ജോർജ്, സുഭാഷ് തങ്കപ്പൻ, സിപിഒ പി എസ് സിബിൻ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.


കോടതിയിൽ ഹാജരാക്കവേ ഒന്നാംനിലയിൽനിന്ന്‌ ചാടി രക്ഷപ്പെടാൻ ശ്രമം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home