സ്‌പാർക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം
ഐഎസ്ആർഒയിലെ കലാസാംസ്കാരിക സംഘടനയായ സ്പേസ് സെന്റർ ആർട്സ് ക്ലബ്ബും (സ്‌പാർക്ക്) ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘സ്പാർക്ക് മെറിറ്റ് അവാർഡ് 2026' വിതരണം ഗ്രാൻഡ്മാസ്റ്റർ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. തുമ്പ വിഎസ്എസ്‌സി ഗോൾഡൻ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രഞ്ജിത് അധ്യക്ഷനായി. അക്കാദമിക രംഗത്തും കലാകായിക രംഗങ്ങളിലും മികവ് തെളിയിച്ച 650 വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. വിഎസ്എസ്‌സി അസോസിയറ്റ് ഡയറക്ടർ ഡോ. ദീപേന്ദ്രൻ മുഖ്യാതിഥിയായി. ഗായിക ഷൈലജ പി അമ്പു, എഴുത്തുകാരൻ പി കെ സുധി, എസ്‌പിഎൽസി ജനറൽ സെക്രട്ടറി രാജേഷ്, ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആന്റണി, ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ബിനു എന്നിവർ സംസാരിച്ചു.









0 comments