Deshabhimani

മലയോരഹൈവേക്കും തുരങ്കം വയ്‌ക്കുമോ

...
വെബ് ഡെസ്ക്

Published on Nov 04, 2026, 12:41 AM | 1 min read

തൃശൂർ

കിഫ്‌ബി പദ്ധതിയെ യുഡിഎഫ്‌ സർക്കാർ തകർക്കുന്പോൾ മലയോരഹൈവേയ്ക്കും തുരങ്കംവയ്‌ക്കുമോയെന്ന ആശങ്കയിലാണ്‌ ജനങ്ങൾ. കിഫ്‌ബിയെ ഇല്ലാതാക്കിയാൽ സംസ്ഥാനത്ത്‌ പൊതുമരാമത്ത്‌ വകുപ്പിലെ 25,587 കോടി രൂപയുടെ നിർമാണം മുടങ്ങും. തൃശൂർ ജില്ലയിലൂടെ കടന്നുപോകുന്ന മലയോരഹൈവേയുടെ നിർമാണവും മുടങ്ങുമെന്നാണ്‌ ആശങ്ക. പട്ടിക്കാട് മുതൽ വെറ്റിലപ്പാറവരെ 56.574 കിലോമീറ്ററാണ് മലയോരപാത ജില്ലയിലൂടെ കടന്നുപോവുക. 238.44 കോടി കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ മൂന്നുഘട്ടമായാണ്‌ നിർമാണം. പട്ടിക്കാടുമുതൽ വിലങ്ങന്നൂർവരെ ആദ്യഘട്ടം നിർമാണം പൂർത്തിയായി. വിലങ്ങന്നൂർ, മാന്നാമംഗലം, പുലിക്കണ്ണി, വെള്ളിക്കുളങ്ങരവരെ റോഡ്‌ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. മൂന്നാംഘട്ടത്തിൽ റോഡിനുകുറുകെയുള്ള പാലങ്ങൾ ഉൾപ്പെടെ നിർമിക്കേണ്ടതുണ്ട്‌. ഇതെല്ലാം തടസ്സപ്പെടുമെന്നുള്ള ആശങ്കയിലാണ്‌. പാലക്കാടുനിന്ന് തൃശൂർ നഗരം തൊടാതെ എറണാകുളത്തേക്കും തിരിച്ചും പോകുന്നതിന് എളുപ്പവഴിയാണ്‌ മലയോരപാത. 12 മീറ്ററിൽ രണ്ടുവരിപാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇരുഭാഗങ്ങളിലും ഫുട്പാത്തുകളുമുണ്ടാകും. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട്‌ നിന്നും വിലങ്ങന്നൂർവഴി പുത്തൂർ പഞ്ചായത്തിലെ മാന്നാമംഗലം, വരന്തരപ്പിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര കടന്ന്‌ അതിരപ്പിള്ളി വെറ്റിലപ്പാറ വരെയാണ്‌ ജില്ലയിൽ മലയോരപാത. നെല്ലിയാമ്പതി, പീച്ചി ഡാം, പുത്തൂർ സുവോളജിക്കൽ പാർക്ക്‌, ചിമ്മിനിഡാം, അതിരപ്പിള്ളി തുടങ്ങീ ടൂറിസം വികസനത്തിനും പാത വഴിയൊരുങ്ങും. ഇ‍ൗ പാതയാണ്‌ ആശങ്കയിലാക്കുന്നത്‌. എൽഡിഎഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു മലയോര പാത. സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള ഇൻഫ്രാസ്‌ട്രക്ച്ചർ ഡെവലപ്‌മെന്റ്‌ ഇൻവെസ്‌റ്റ്‌ ഫണ്ട്‌ ബോർഡ്‌ (കിഫ്‌ബി) വഴിയാണ്‌ ഇതിനായി പണം വിനിയോഗിക്കുന്നത്‌. കിഫ്‌ബിയെ തകർക്കുക വഴി കേരളത്തിന്റെ വികസനം തകർക്കാൻ കേന്ദ്രസർക്കാർ നേരത്തെ ശ്രമിച്ചിരുന്നു. ഇപ്പോൾ യുഡിഎഫ്‌ സർക്കാരും അതേ പാതയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

02

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

03

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home