Deshabhimani

ലോട്ടറിവകുപ്പിലെ ജോലി ക്രമീകരണം

ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കരുത്‌: എൻജിഒ യൂണിയൻ

NGO Union

ഡയറക്ടറേറ്റിനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:48 AM | 1 min read

തിരുവനന്തപുരം

ലോട്ടറിവകുപ്പിലെ സമയക്രമീകരണം ഏകപക്ഷീയമായി നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ ഓഫീസുകൾക്കുമുന്നിലും ഡയറക്ടറേറ്റിനുമുന്നിലും പ്രകടനം നടത്തി. ഡയറക്ടറേറ്റിനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന ആർ പ്രസാദ് എന്നിവർ പങ്കെടുത്തു. സംഘടനകളുമായി ചർച്ച നടത്താതെയാണ്‌ സമയക്രമീകരണം നടപ്പാക്കുന്നത്‌. അവധിദിവസങ്ങളിലും സാധാരണദിവസങ്ങളിലേതുപോലെ ലോട്ടറിവിതരണവും മറ്റ് അനുബന്ധ ജോലികളും ചെയ്യണമെന്നാണ്‌ വകുപ്പ് തീരുമാനമെടുത്തത്‌. അവധിദിവസങ്ങളിൽ പ്രവർത്തിക്കുകയും മൂന്നു ടിക്കറ്റുകളുടെ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. പരിമിതമായ ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചാണ് ഇത്തരത്തിൽ ടിക്കറ്റ് വിൽപ്പന നടത്തുന്നത്. രണ്ടുലക്ഷത്തിലധികം തുക പണമായി വാങ്ങാൻ പാടില്ലെന്നിരിക്കെ ബാങ്ക് പ്രവർത്തിക്കാത്ത അവധിദിവസങ്ങളിൽ വന്നെത്തുന്ന വലിയ തുകയുടെ ഉത്തരവാദിത്വം ജീവനക്കാരുടേതാകും. ഇതിന് വ്യക്തമായ മാർഗനിർദേശങ്ങളുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

04

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

05

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home