ഡിവൈഎഫ്ഐ സ്ഥാപിതദിനം ആചരിച്ചു

ഡിവൈഎഫ്ഐ സ്ഥാപിത ദിനത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി നിഖിൽ ബാബു പതാക ഉയർത്തുന്നു
കൊച്ചി
ഡിവൈഎഫ്ഐ സ്ഥാപിതദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാകയുയർത്തി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലും പ്രസിഡന്റ് ബിബിൻ വർഗീസ് മഞ്ഞപ്ര ചന്ദ്രപ്പുര യൂണിറ്റിലും പതാക ഉയർത്തി.
ട്രഷറർ മീനു സുകുമാരൻ തൃക്കാക്കര വായനശാല യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം കെ ടി അഖിൽദാസ് തൃപ്പൂണിത്തുറ ഭാസ്കരൻ നഗർ യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ജിയോ പയസ് കോതമംഗലം നെല്ലിക്കുഴി ടൗൺ യൂണിറ്റിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അരുൺകുമാർ പള്ളുരുത്തി ബ്ലോക്കിലെ റെഡ് സ്റ്റാർ യൂണിറ്റിലും ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയിലെ ചുണ്ടമലപ്പുറം യൂണിറ്റിലും പതാക ഉയർത്തി.









0 comments