Deshabhimani

print edition മഹാരാജാസിലും സര്‍ക്കാരിന്റെ വിദ്യാര്‍ഥിവേട്ട; ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥി ഉള്‍പ്പെടെ കസ്റ്റഡിയില്‍

Maharajas

മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ ആദിൽ കുമാർ ബിരുദം ഏറ്റുവാങ്ങുന്നു.

വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

കൊച്ചി : സംസ്‌കൃത സര്‍വകലാശാലയ്ക്ക് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിലും യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാര്‍ഥിവേട്ട. മഹാരാജാസില്‍ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് തെക്ക് കുന്നത്തുവീട്ടിൽ ആദിൽ കുമാറിനെ ചൊവ്വ ഉച്ചയോടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി അംഗം സിദ്ധാർത്ഥ് സുനിലിനെ (22) സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആദിലിനെ കസ്റ്റഡിയിലെടുത്തത്.


മഹാരാജാസ്‌ കോളേജിൽ ബികോം വിദ്യാർഥിയായിരുന്നു ആദിൽ. കോളേജിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിരുന്നു. എസ്എഫ്ഐ മുന്‍ യൂണിറ്റ് ഭാരവാഹിയായ ആദിലിന്റെ പേര് കേസിൽ ഉൾപ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലുള്ള ആദിലിനെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറും. രണ്ടുപേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല്‍പ്പതോളംവരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

01

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

02

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

04

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
US Senate Election

06

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് ചങ്കിടിപ്പേറുന്നു
deshabhimani section

Recommended

Deshabhimani
Home