Deshabhimani

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ

Pope leo - Trump
വെബ് ഡെസ്ക്

Published on Nov 04, 2026, 12:27 AM | 1 min read

റോം : അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽനിന്ന് കത്തോലിക്കാ സഭാധ്യക്ഷന്മാർ പൂർണമായും വിട്ടുനിൽക്കണമെന്ന ദീർഘകാല കീഴ്വഴക്കം മറികടന്നാണ് മാർപാപ്പ വോട്ട് രേഖപ്പെടുത്തിയത്. ജന്മനാഗരമായ ഷിക്കാഗോയിലെ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടാണ് അദ്ദേഹം ചെയ്തത്.പൗരനെന്ന നിലയിലുള്ള അവകാശവും കടമയുമാണ് നിർവഹിച്ചതെന്ന്‌ മാർപാപ്പ പ്രതികരിച്ചു. യുഎസ് സൈനികർക്കും വിദേശത്ത് താമസിക്കുന്ന പൗരന്മാർക്കും വോട്ട് ചെയ്യാൻ അനുമതി നൽകുന്ന ‘യൂണിഫോംഡ് ആൻഡ് ഓവർസീസ് സിറ്റിസൺസ് ആബ്സെന്റീ വോട്ടിങ്‌ ആക്ട്' (യുഒസിഎവിഎ ) പ്രകാരമാണ് മാര്‍പാപ്പ വോട്ട് രേഖപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ പരമ്പരാഗത ചട്ടക്കൂടുകളിൽനിന്ന് വ്യത്യസ്തമായ നിലപാടുകൾ ലിയോ പതിനാലാമൻ മാർപാപ്പ സ്വീകരിക്കുന്നത് ഇതാദ്യമല്ല. യുഎസ് പ്രസിഡന്റ് ട്രംപിനോടുള്ള വിയോജിക്കുന്ന രാഷ്‌ട്രീയ നിലപാടുകൾ മുമ്പ് മാര്‍പാപ്പ തുറന്നുപറഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

01

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

02

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home