Deshabhimani

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?

Nithya Raman
വെബ് ഡെസ്ക്

Published on Nov 04, 2026, 12:24 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌ : അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലൊസ്‌ ആഞ്ചലസിനെ നയിക്കാനുള്ള ജനവിധികാത്ത് ഡെമോക്രാറ്റിക്‌ പാർടിയുടെ മേയർ മത്സരാർഥിയായ നിത്യ രാമൻ. കേരളത്തിൽ ജനിച്ച നിത്യ ജയിച്ചാല്‍, ലൊസ്‌ ആഞ്ചലസിലെ ആദ്യ ദക്ഷിണേഷ്യൻ മേയറാകും. ഡെമോക്രാറ്റിക് പാർടി നേതാവും നിലവിലെ മേയറുമായ കാരൻ ബാസിനെതിരെയാണ്‌ മത്സരം. കലിഫോർണിയയിൽ, അർബൻ പ്ലാനറും ലൊസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗവുമായ നിത്യ രാമന്‍, ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കാനായാണ്‌ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയത്‌. തമിഴ്ദമ്പതികളുടെ മകളായി കേരളത്തിൽ ജനിച്ച നിത്യ ആറാം വയസ്സിലാണ് അമേരിക്കയില്‍ എത്തിയത്. ഹാർവാർഡ് സർവകലാശാലയിലും എംഐടിയിലും പഠനം പൂർത്തിയാക്കി. 2020ൽ സിറ്റി ക‍ൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2024ലും വിജയം ആവർത്തിച്ചു. സെപ്‌തംബറിൽ ബർക്ക്‌ലി ഇൻസ്റ്റിറ്റ്യൂട്ട്‌ നടത്തിയ സർവേയിൽ നിത്യ രാമന് വലിയ മുന്നേറ്റം പ്രവചിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

01

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

02

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home