ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കണം

പത്തനംതിട്ട
ജീവനക്കാരുടെ ശമ്പളപരിഷ്‌രണം ഉടൻ നടപ്പാക്കണമെന്നും അന്യായമായ സ്ഥലം മാറ്റങ്ങൾ പുനപരിശോധിക്കണമെന്നും ഖാദിബോർഡ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു 45–ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എച്ച് ഷൈജു അധ്യക്ഷനായി. അൻഫി പി മുഹമ്മദ് രക്തസാക്ഷി പ്രമേയവും ഐ വി രമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ ഷിബിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസഫ് ഡേവി കണക്കും സംസ്ഥാന സെക്രട്ടറി എം ടി സെബി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം വി ജയൻ, എൻ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എച്ച് ഷൈജു (പ്രസിഡന്റ്), എൻ ഹരിപ്രസാദ്, അൻഫി പി മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ), പി കെ ഷിബിൻ (സെക്രട്ടറി), ഐ വി രമേഷ് (ജോയിന്റ് സെക്രട്ടറി), ജോസഫ് ഡേവി (ട്രഷറർ).









0 comments