ജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കം

പത്തനംതിട്ട
ജില്ലാ ശാസ്‌ത്രോത്സവത്തിന് ചൊവ്വാഴ്ച പത്തനംതിട്ടയിൽ തുടക്കമായി. ചൊവ്വാഴ്ച സാമൂഹ്യശാസ്‌ത്രമേള, ഐടി മേള, വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് എന്നിവ ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂൾ, ബാലികാ മഠം ഹയർ സെിക്കൻഡറി സ്‌കൂൾ തിരുമൂലപുരം, ഓമല്ലൂർ ഗവ. എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലായി നടന്നു. ബുധനാഴ്ച ശാസ്ത്രമേള മൈലപ്ര സേക്രഡ് ഹാർട്ട് എച്ച്എസിലും ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയമേള പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. 2500ൽ അധികം കുട്ടികൾ വിവിധയിനങ്ങളിൽ മത്സരിക്കും. ബുധൻ രാവിലെ പത്തിന് മാർത്തോമ എച്ച്‌എസ്‌എസിൽ അബിൻ വർക്കി എംഎൽഎ മേള ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷയാകും. ബുധൻ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്‌ഘാടനം ചെയ്യും









0 comments