Deshabhimani

ഓട്ടോ– ടാക്‌സി പണിമുടക്ക്‌ 11ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഓട്ടോ– ടാക്‌സിയുടെ നിരക്കു വർധനവ് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 11ന്‌ അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ കെ അനിൽകുമാർ അധ്യക്ഷനായി. ഓട്ടോറിക്ഷ മസ്ദൂർസംഘം ജില്ലാ പ്രസിഡന്റ്‌ വി രാജൻപിള്ള (ബിഎംഎസ്‌), പി ആർ പ്രസാദ്, കെ കെ സുരേന്ദ്രൻ, ഇ കെ ബേബി (സിഐടിയു), പി കെ ഗോപി (ഐഎൻടിയുസി), ബെൻസി തോമസ്‌ (എഐടിയുസി), അഡ്വ. ആനി സ്വീറ്റി (എച്ച്‌എംഎസ്‌) എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home