Deshabhimani

print edition കോൺഗ്രസിൽനിന്ന്‌ അപമാനം, ലീഗിന്‌ ചരിത്രത്തിന്റെ തുടർച്ച

congress muslim league
avatar
പി വി ജീജോ

Published on Nov 04, 2026, 12:01 AM | 1 min read

കോഴിക്കോട്‌ : ഡൽഹി രാംലീലാ മൈതാനിയിലെ മഹാറാലിയിൽ മുസ്ലിംലീഗ്‌ നേരിട്ട അപമാനം ചരിത്രത്തിന്റെ ആവർത്തനം. ചത്ത കുതിരയെന്ന്‌ ലീഗിനെ അധിക്ഷേപിച്ച നെഹ്‌റുവിൽനിന്ന്‌ തുടങ്ങിയ അപമാനിക്കൽ കോൺഗ്രസ്‌ ആവർത്തിക്കുകയാണെന്നാണ്‌ ലീഗിലും സമുദായത്തിലുമുള്ള ചർച്ച. ജനാധിപത്യ സംരക്ഷണത്തിനായുള്ള ഡൽഹി റാലിയിൽ ഇരട്ട അപമാനമാണ്‌ ലീഗിനുണ്ടായത്‌. അപമാനിക്കപ്പെട്ടത്‌ ലീഗിന്റെ ഏറ്റവും ഉന്നതരായ നേതാക്കളും. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എംപിയും. പ്രസംഗവേദിയിൽ തഴഞ്ഞായിരുന്നു ആദ്യ അവഹേളനം. സംസാരിക്കാൻ വിളിക്കാതിരുന്ന കുഞ്ഞാലിക്കുട്ടി അപമാനിതനായി മടങ്ങേണ്ടിവന്നു. രാഷ്‌ട്രപതി ദ്ര‍ൗപതി മുർമുവിനെ കാണാനുള്ള പ്രതിനിധി സംഘത്തിൽ അംഗമായ മുഹമ്മദ്‌ ബഷീറിനെ അവസാന നിമിഷം ഒഴിവാക്കി. കേരളത്തിലെ മന്ത്രിസ്ഥാനങ്ങളും അധികാരവും പ്രധാനമായതിനാൽ ദേശീയതലത്തിൽ അപമാനിതരായിട്ടും പരസ്യമായൊരു വാക്കുരിയാടാൻ കഴിയാത്ത നിസ്സഹായതയിലാണ്‌ ലീഗ്‌.

ചത്ത കുതിര, തൊപ്പിയൂരൽ..... അപമാനം നേരിടാനാനൊരു മുസ്ലിംലീഗ്‌

ചരിത്രത്തിലുടനീളം കോൺഗ്രസിൽനിന്ന്‌ രാഷ്‌ട്രീയാപമാനം ഏറ്റുവാങ്ങിയ അനുഭവമാണ്‌ ലീഗിന്‌. ‘ലീഗ്‌ ചത്ത കുതിര’യാണെന്ന നെഹ്‌റുവിന്റെ വിളിയാണതിൽ സുപ്രധാനം. 1955ൽ മദിരാശിയിലും ‘57ൽ കോഴിക്കോട്ടും വച്ചായിരുന്നു നെഹ്‌റു ലീഗിനെ പരിഹസിച്ചത്‌. പിന്നീട്‌ ഭരണത്തിലിരിക്കവെയും അപമാനിച്ചു. 1961–ൽ നിയമസഭാ സ്‌പീക്കറാകാൻ സി എച്ച്‌ മുഹമ്മദ്‌ കോയക്ക്‌ ലീഗ്‌ അംഗത്വം രാജിവച്ച്‌ തൊപ്പിയൂരേണ്ടിവന്നു. കോൺഗ്രസിന്റെ പിടിവാശിയായിരുന്നു കാരണം. 2012–ൽ ഉമ്മൻചാണ്ടി സർക്കാരിൽ ലീഗിന്‌ അഞ്ചാംമന്ത്രി പദവി കിട്ടിയപ്പോൾ സാമൂഹ്യാന്തരീക്ഷം വഷളാക്കിയെന്ന്‌ വിമർശിച്ചവരിൽ മുന്നിൽനിന്ന കോൺഗ്രസ്‌ നേതാവായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചപ്പോൾ പച്ചക്കൊടി ഉയർത്താൻ സമ്മതിക്കാതെയും കോൺഗ്രസ്‌ നാണംകെടുത്തി.

ഡൽഹി റാലിയിൽ ലീഗിനെ അപമാനിച്ചതിന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ്‌ ലീഗ്‌ നേതാക്കൾ കുറ്റപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ വി ഡി സതീശനെ പിന്തുണച്ചതിലുള്ള പ്രതികാരമാണ്‌ വേണുഗോപാലിനെന്നും നേതാക്കൾ അടക്കംപറയുന്നു. എന്നാൽ, പരസ്യമായി ഒരക്ഷരം പറയാതെ വിനീതവിധേയരായി അധികാരം നുണയുന്ന തിരക്കിലാണ്‌ ലീഗ്‌ നേതൃത്വം.

Highlights: ചത്ത കുതിരയാണെന്ന്‌ നെഹ്‌റു ലീഗിനെ വിളിച്ചു. സി എച്ച്‌ മുഹമ്മദ്‌ കോയക്ക്‌ തൊപ്പിയൂരി ലീഗിൽനിന്ന്‌ രാജിവച്ച്‌ സ്‌പീക്കറാകേണ്ട ഗതികേടുമുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sonam wangchuk

01

print edition വാങ്ചുക്കിന്റെ ലഡാക്കിലെ സ്കൂൾ പൂട്ടിച്ചു
supreme Court

02

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

03

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

05

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
deshabhimani section

Recommended

Deshabhimani
Home