print edition വാങ്ചുക്കിന്റെ ലഡാക്കിലെ സ്കൂൾ പൂട്ടിച്ചു

ജമ്മു : പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സ്‌കൂൾ പൂട്ടിച്ച് ലഡാക്ക് അധികൃതർ. വാങ്ചുക്ക് സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സിനോട് ലേയിലെ ഫ്യാങ്ങിലുള്ള ഡെസേർട്ട് ഫ്ലവർ സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കാനാണ് ലഡാക്ക് അധികൃതർ ഉത്തരവിട്ടത്. ഇൻസ്‌റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധി വരുംവരെ പ്രവർത്തനം നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് തഹസിൽദാറാണ് നോട്ടീസ് നൽകിയത്.









0 comments