ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്: കേരളത്തിന് വെങ്കലം

വെങ്കല മെഡൽ ജേതാക്കളായ കേരള ടീം
പുണെ: ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ് പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. മൂന്നാംസ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ മഹാരാഷ്‌ട്രയെ 74–42ന് തോൽപ്പിച്ചു.
പതിനാറ് പോയിന്റുമായി ആമി അന്ന ജോൺസൺ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. സെമിയിൽ കർണാടകത്തോട് 55–51നാണ് തോറ്റത്.








0 comments