Deshabhimani

ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്റെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്‌ കേസ്‌

Cheranalloor Accident jayabalakrishnan Benz car

അപകടത്തിനിടയാക്കിയ കാർ (ഇടത്), മരിച്ച ജയബാലകൃഷ്ണൻ (വലത്)

വെബ് ഡെസ്ക്

Published on Nov 03, 2026, 10:01 PM | 1 min read

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ്‌ കാറിടിച്ച്‌ തട്ടുകടയുടമ ജയബാലകൃഷ്‌ണൻ മരിച്ച കേസിൽ വാഹനമോടിച്ച പതിനേഴുകാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്ക്‌ എതിരെ കേസ്‌. പതിനേഴുകാരന്റെ ദൃശ്യങ്ങളും വ്യക്തി വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 16 യൂസര്‍ ഐഡികള്‍ക്ക് എതിരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ്‌ കേസെടുത്ത്‌.


ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയല്‍, ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനല്‍ ഭീഷണിപ്പെടുത്തൽ വകുപ്പുകള്‍ ചുമത്തിയാണ്‌ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും എതിരെ കേസെടുത്തത്‌.


കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അക്കൗണ്ടുകള്‍ കണ്ടെത്താൻ അന്വേഷണവും തുടങ്ങി.


പതിനേഴുകാരന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ കോടതി പൊലീസ്‌ റിപ്പോർട്ട്‌ തേടിയിരുന്നു. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ വ്യാഴാഴ്‌ച വിധി പറയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home