ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം : ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. കൊലപാതകം ആസൂത്രിതമെന്നും കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നതായും സിറ്റി പൊലീസ് കമീഷണർ അരുൾ ബി കൃഷ്‌ണ.
സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ സൈബർ സിറ്റി അസിസ്‌റ്റന്റ് പൊലീസ് കമീഷണർ, രണ്ട് ഇൻസ്‌പെക്ടർമാർ, സൈബർ, ഫോറൻസിക് വിദഗ്‌ധർ ഉൾപ്പെട്ടതാണ് സംഘം. കേസിലെ കൂടുതൽ പ്രതികളെ കണ്ടെത്താനായി അന്വേഷണം ഉർജിതമാക്കിയതായും അരുൾ ബി കൃഷ്‌ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ മൂന്നുപേരാണ് പിടിയിലായത്. ശ്രീകാര്യം കല്ലന്പള്ളി പുതുവൽ പുത്തൻവീട്ടിൽ ഉമർ മുഫ്‌താർ (23), അഭിറാമിന്റെ സുഹൃത്തായ വിദ്യാർഥിനിയും 17കാരനുമാണ് അറസ്‌റ്റിലായത്. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകൻ അഭിറാമാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ആളൊഴിഞ്ഞ പറമ്പിൽ തള്ളുകയായിരുന്നു.








0 comments