Deshabhimani

വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറിന് സ്വീകരണം

vizhinjam first container
വെബ് ഡെസ്ക്

Published on Nov 03, 2026, 09:47 PM | 1 min read

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. ചൈനയിലെ നിങ്ബോയിൽ നിന്ന് എംഎസ് സി സബ്രിന 111 കപ്പലിൽ എത്തിയ കണ്ടെയ്നറിനാണ് സ്വീകരണം നൽകിയത്. തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബിഎസ്2ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്.

​

വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമതി സൗകര്യം ആരംഭിച്ചതോടെ കേരളത്തിലെ ഇറക്കുമതിക്കാർക്ക് ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലെത്തിക്കാനാകും. മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യത്തിന് ഇതോടെ മാറ്റമുണ്ടാകും. ചരക്കുനീക്കത്തിലെ സമയവും ചെലവും കുറയ്ക്കുന്നതിനൊപ്പം ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും സാധിക്കും. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.

​

എം വിൻസെൻ്റ് എംഎൽഎയുടെ നേതൃത്വത്തിൽ പോർട്ട് വാർഡ് കൗൺസിലർ ജെ പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമീഷണർ, എഫ്ആർആർഒ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home