Deshabhimani

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2026; ‘ഓഫ് ഹു വി വേർ’ മികച്ച ചിത്രം

vazhiye indi film festival
വെബ് ഡെസ്ക്

Published on Nov 03, 2026, 08:59 PM | 2 min read

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സിനിമാ നിർമാണം, തിരക്കഥാരചന, സാഹിത്യം, കഥാരചന എന്നീ മേഖലകളിലെ മികവിനാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകിയത്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ 12 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടി.


ടിമോത്തി മൈറിക് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ഓഫ് ഹു വി വേർ (Of Who We Were) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൈക്കൽ റിങ്‌ഡാളിന്റെ സ്പാനിഷ് ചിത്രം ദ ചോക്ലേറ്റ് (The Chocolate) മികച്ച മൊബൈൽ ഫോൺ ചിത്രത്തിനുള്ള പുരസ്കാരം നേടി. മോളി വെർണൻ സംവിധാനം ചെയ്ത ഐ/ഒ (I/O) മികച്ച ട്രെയിലറിനുള്ള പുരസ്കാരവും സ്വന്തമാക്കി.


തിരക്കഥാ വിഭാഗങ്ങളിൽ, അമേരിക്കയിൽ നിന്നുള്ള മൈക്കൽ വില്യംസിന്റെ ഹാർട്ട്‌സ്റ്റോൺ (HEARTSTONE) മികച്ച ക്രൈം ത്രില്ലർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഗിനി ഗ്രഹാം സ്കോട്ട് മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. ദ ഹീലർ (The Healer) മികച്ച സോഷ്യൽ ത്രില്ലർ തിരക്കഥയായും, ഓഫ് മൈസ് ആൻഡ് ഹ്യൂമൻസ് (Of Mice and Humans) മികച്ച സയൻസ് ഫിക്ഷൻ തിരക്കഥയായും, സ്വീറ്റ് റിവഞ്ച് (Sweet Revenge) മികച്ച സോഷ്യൽ ഡ്രാമ തിരക്കഥയായും തിരഞ്ഞെടുക്കപ്പെട്ടു.


സാഹിത്യ വിഭാഗങ്ങളിൽ ബ്രിട്ടീഷ് എഴുത്തുകാരനായ പോൾ ഹോഡ്ജ്സൺ നാല് പുരസ്കാരങ്ങൾ നേടി ശ്രദ്ധേയനായി. ജോൺസ് ജേർണി (John's Journey) മികച്ച നോവലായും, ബിനീത്ത് ദ ഗാലോഗേറ്റ് സ്കൈ (Beneath the Gallowgate Sky) മികച്ച ചരിത്ര പുസ്തകമായും ഫോർഎവർ ബോറോ (Forever Boro) മികച്ച കായിക ചരിത്ര പുസ്തകമായും, റൈക്കർ പാർട്ട് വൺ (Ryker Part One) മികച്ച ക്രൈം ഫിക്ഷൻ പുസ്തകമായും തിരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിൽ നിന്നുള്ള ജോസ് മിഗ്വൽ സോറിയാനോയുടെ നൂനുയാച്ചി (ÑUÑUYACHIY) മികച്ച ഒറിജിനൽ കഥയ്ക്കുള്ള പുരസ്കാരം നേടി.


ഐഎംഡിബി യോഗ്യത നേടിയ അന്താരാഷ്ട്ര വാർഷിക ചലച്ചിത്രമേളയാണ് ‘വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആദ്യ ഫീച്ചർ ചിത്രമായ ‘വഴിയെ’യുടെ വിജയത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സ്ഥാപിച്ചത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സിഇഒയും ചലച്ചിത്ര സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് മേളയുടെ ഡയറക്ടർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home