Deshabhimani

ഖത്തർ കെഎംസിസി കവർച്ച: മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

KMCC Qatar Muslim League
വെബ് ഡെസ്ക്

Published on Nov 03, 2026, 09:11 PM | 1 min read

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചാ കേസിലെ പ്രതി അബ്ദുൾ റസാഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം കേൾക്കും. ചൊവ്വാഴ്ച ജില്ലാ സെഷൻസ്‌ കോടതി കേസ്‌ പരിഗണിച്ചെങ്കിലും പൊലീസ്‌ റിപ്പോർട്ട്‌ ലഭിക്കാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.


കേസിൽ അറസ്റ്റിലായ പ്രതി ബാലകൃഷ്ണൻ പൊലീസിന്‌ കെഎംസിസി നേതാക്കളായ കൂട്ടുപ്രതികളെക്കുറിച്ച്‌ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അബ്ദുൾ റസാഖിനെ പ്രതിചേർത്ത്‌ ലുക്ക‍ൗട്ട്‌ നോട്ടീസിറക്കിയത്‌.

​

നാലാംപ്രതിയും ഇൻഡസ്ട്രിയൽ തൊഴിലാളിയായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷമാണ്‌ ഖത്തറിൽ പോയത്‌. ഇതിന് പിന്നാലെയായിരുന്നു കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനൽകിയത് ബാലകൃഷ്ണനായിരുന്നു. 2025 സെപ്‌തംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഖത്തറിലെ അൽ തുമാമ എന്ന സ്ഥലത്തെ കെഎംസിസിയുടെ ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് തകർത്ത്‌ പണം കവരുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home