Deshabhimani

വിവാഹത്തിന് അഞ്ചുദിവസം; പ്രതിശ്രുത വധു കുഴഞ്ഞുവീണ്‌ മരിച്ചു

Bride Death

ഫാത്തിമത്തുൽ റന

വെബ് ഡെസ്ക്

Published on Nov 03, 2026, 09:12 PM | 1 min read

കണ്ണൂർ : ഞായറാഴ്‌ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ്‌ മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം കൊട്ടൂർ മലപ്പട്ടം റോഡിൽ സി പി പോക്കറിന്റെയും കെ വി റമീസയുടെയും മകൾ ഫാത്തിമത്തുൽ റന (23)യാണ് മരിച്ചത്‌. മാങ്ങാട്ടുപറമ്പ് കാമ്പസിൽ ബിഎഡ് വിദ്യാർഥിയാണ്. കുറുമാത്തൂർ വിഎച്ച്സി സ്കൂളിൽ അധ്യാപക പരിശീലനത്തിന്‌ പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വ രാവിലെയാണ് കുഴഞ്ഞുവീണത്‌. ഉടൻ ശ്രീകണ്ഠപുരത്തെയും തുടർന്ന്‌ കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ബുധനാഴ്‌ച. സഹോദരൻ: മുഹമ്മദ്‌ റാസി (വിദ്യാർഥി, യേനപോയ കോളേജ്‌ മംഗളൂരു).




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home