മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും; സുരക്ഷാ മുന്നറിയിപ്പ്

malankaradam
വെബ് ഡെസ്ക്

Published on Jul 19, 2025, 05:13 PM | 1 min read

എറണാകുളം: തുടർച്ചയായ കനത്ത മഴയും, മൂലമറ്റം പവർഹൗസിൽ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ‌അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ഘട്ടം ഘട്ടമായി 200 സെ.മീ വരെയാണ് ഉയർത്തുക.


തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിതമായതിനാൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയും. എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മുവാറ്റുപുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങൾക്കോ പുഴയിൽ ഇറങ്ങുന്നത് നിർബന്ധമായി ഒഴിവാക്കേണ്ടതാണ്. കലക്ടർ മുന്നറിയിപ്പ് നൽകി



deshabhimani section

Related News

View More
0 comments
Sort by

Home