print edition ശ്രീപദ്മനാഭ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി; ശിൽപ്പിമാരുടെ പട്ടിക നൽകിയെന്ന് ഭരണസമിതി

TEMPLE SRIPADMANABHA
വെബ് ഡെസ്ക്

Published on Oct 30, 2025, 12:02 AM | 1 min read

കൊച്ചി : ശ്രീപദ്മനാഭ ക്ഷേത്ര ശ്രീകോവിലിന്റെ അടക്കം അറ്റകുറ്റപ്പണിക്കായുള്ള ശിൽപ്പിമാരുടെ പട്ടിക മുഖ്യതന്ത്രി നൽകിയിട്ടുണ്ടെന്ന് ഭരണസമിതി ഹൈക്കോടതിയിൽ അറിയിച്ചു. കൂടുതൽ നിർദേശങ്ങൾ മുഖ്യതന്ത്രി വരുംദിനങ്ങളിൽ നൽകുമെന്ന് തന്ത്രിയുടെ അഭിഭാഷകനും അറിയിച്ചു. അറ്റകുറ്റപ്പണി നടത്തുന്ന രീതിയും സമയക്രമവും വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഭരണസമിതിയോട് നിർദേശിച്ചു.


വിഷയം വീണ്ടും 13ന് പരിഗണിക്കും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനവിഗ്രഹ (മൂലബിംബം)ത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ. ആർ രാജശേഖരൻപിള്ള ഫയൽ ചെയ്ത ഹർജിയാണ് പരിഗണിച്ചത്. മൂലബിംബത്തിന് കേടുപാടില്ലെന്നും ശ്രീകോവിലിന്റെ മേൽക്കൂരയും വിശ്വക് സേന വിഗ്രഹവും പുനരുദ്ധരിച്ചാൽ മതിയെന്നാണ് മുഖ്യതന്ത്രിയുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Home