'രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർക്ക്'; വിമർശനവുമായി എം എ ബേബി

MA BABY.jpg
വെബ് ഡെസ്ക്

Published on Apr 12, 2025, 03:56 PM | 1 min read

ന്യൂഡൽഹി: ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട രഷ്ട്രപതിക്കില്ലാത്ത അധികാരം എങ്ങനെയാണ് ഗവർണർമാർ കാണിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.


വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയുമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ​ഗവർണർമാർ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും യോജിക്കുന്നതല്ല. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.


ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ല. രണ്ടേരണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ തീരുമാനിച്ചാൽ മതി. ഇത്തരം കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവർണർമാർ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.







deshabhimani section

Related News

View More
0 comments
Sort by

Home