ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം; ഷെർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു

ഷെർഷാദ്, എം വി ഗോവിന്ദൻ
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തുന്ന ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെർഷാദിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം രാജഗോപാലൻ മുഖാന്തരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമായി ആരോപണങ്ങളാണ് ഷെർഷാദ് ഉന്നയിച്ചത്. പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ. ആരോപണങ്ങൾ പിൻവലിച്ച് ഷെർഷാദ് പ്രസ്താവന ഇറക്കണമെന്നും, അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും എം വി ഗോവിന്ദൻ വക്കീൽ നോട്ടീസിൽ അറിയിച്ചു.









0 comments