വിഭജനനീക്കം അനുവദിക്കില്ല: എം വി ഗോവിന്ദൻ

കോഴിക്കോട് : മുനമ്പത്തിന്റെ പേരിൽ ക്രിസ്ത്യൻ മുസ്ലിം ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇരുവിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോവുകയാണ് വേണ്ടത്. സമാധാനപരമായ പരിഹാരം തടസ്സപ്പെടുത്താനാണ് ചിലരുടെ ശ്രമം. ഇക്കാര്യത്തിൽ ലീഗും ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ പേരുപറഞ്ഞ് വർഗീയ നിലപാട് സ്വീകരിക്കുന്ന ചിലരും മറുഭാഗത്ത് ഉണ്ട്.
പരസ്പരവിരുദ്ധമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇവർക്കെല്ലാം നല്ല യോജിപ്പാണ്. മുനമ്പത്തുനിന്ന് ഇരുവിഭാഗത്തെയും ഒഴിപ്പിക്കാതെ പരിഹാരം കാണണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.









0 comments