അൻവറിനെ തള്ളാനാകാത്ത യുഡിഎഫിന്റെ അവസ്ഥ ദയനീയം : എം വി ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Jun 04, 2025, 02:23 AM | 1 min read


ന്യൂഡൽഹി

നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരത്തിൽ അൻവറിനെ പൂർണമായും തള്ളിപ്പറയാനാകാത്ത യുഡിഎഫിന്റെ അവസ്ഥ ദയനീയമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷവും അൻവറുമായി ബന്ധപ്പെട്ട്‌ ചർച്ചകൾ നടക്കുകയാണെന്ന ധ്വനിയാണ്‌ കോൺഗ്രസ്‌ നേതൃത്വം നൽകുന്നത്‌. യുഡിഎഫ്‌ നേതൃത്വത്തെയും സ്ഥാനാർഥിയെയും അതിശക്തമായി കടന്നാക്രമിച്ച അൻവറിനെ തള്ളാൻ കോൺഗ്രസിനാവുന്നില്ല.


സജീവമായ പൊട്ടിത്തെറികൾ യുഎഡിഎഫിനുള്ളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി വിജയം നേടും.

കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി കേരളത്തിലെ ജനങ്ങൾ അംഗീകരിച്ച വ്യക്തിയാണ്‌ എം സ്വരാജ്‌. ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്‌ കൺവൻഷനാണ്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ചരിത്രക്കുതിപ്പ്‌ തുടരുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home