ചില ബിഷപ്പുമാർക്ക് സംഘപരിവാർ അജൻഡ മനസ്സിലാകുന്നില്ല : എം വി ഗോവിന്ദൻ

തളിപ്പറമ്പ്
അവസരവാദ നിലപാട് സ്വീകരിച്ചവരെയാണ് അവസരവാദി എന്ന് വിളിച്ചതെന്നും അത് ശരിയായ നിലപാടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആഭ്യന്തര ശത്രുക്കളായി ബിജെപി കാണുന്നത് കമ്യൂണിസ്റ്റുകാരെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയുമാണ്. ചില ബിഷപ്പുമാർക്ക് സംഘപരിവാറിന്റെ ഈ അജൻഡ മനസ്സിലാകുന്നില്ല. കന്യാസ്ത്രീകൾക്കെതിരായ കേസിൽ ജാമ്യം കിട്ടുന്നതുവരെ ഒരു നിലപാടും ജാമ്യം കിട്ടിയപ്പോൾ മറ്റൊരു നിലപാടും അവസരവാദപരമാണ്.
സഭാ നേതൃത്വത്തെയാകെ വിമർശിച്ചിട്ടില്ല. ക്രിസ്തീയ സഭകളുമായി ഒരു പ്രശ്നവും സിപിഐ എമ്മിനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments