എം ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌; പി എസ് സഞ്ജീവ് സെക്രട്ടറി

SFI P S Sanjeev Secretary  President M Sivaprasad

എം ശിവപ്രസാദ്,പി എസ് സഞ്ജീവ്

വെബ് ഡെസ്ക്

Published on Feb 21, 2025, 03:00 PM | 1 min read

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു.


എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ശിവപ്രസാദ്. ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്.


പി എസ് സഞ്ജീവ് നിലവിൽ എസ്എഫ് ഐ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ അവസാന വർഷ എൽ എൽബി വിദ്യാർഥിയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. എസ്എഫ്ഐ പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.


തിരുവനന്തപുരത്ത് 35ാംമത് എസ്എഫ് ഐ സംസ്ഥാനസമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.


വൈസ് പ്രസിഡന്റുമാര്‍: പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍.


ജോയിന്റെ സെക്രട്ടറിമാര്‍: എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ്



deshabhimani section

Related News

View More
0 comments
Sort by

Home