ഒരു സബ്‌മിഷനെങ്കിലും

തിരുവനന്തപുരം
സമനില തെറ്റിയപോലെയാണ് നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രകടനമെന്ന് പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ്. ഇപ്പോഴത്തെ നിയമസഭ 188 ദിവസം സമ്മേളിച്ചപ്പോൾ ഒന്പതു ദിവസം മാത്രമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് ഇല്ലാതിരുന്നത്. അത്രയും പ്രധാന വിഷയമാണ് ഉന്നയിക്കാനിരുന്നതെങ്കിൽ അടിയന്തര പ്രമേയത്തിനോ സബ്‌മിഷനോ തയ്യാറാകാതെ ബഹളംവച്ചത് എന്തിനാണ്– മന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സഭതന്നെ തടസ്സപ്പെടുത്തുക എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. സഭാനടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണല്ലോ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കുന്നത്. കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ നാല് പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ തയ്യാറായ ഗവൺമെന്റാണിത്. ചർച്ചയിൽ പരാജയപ്പെട്ടപ്പോൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവയ്‌ക്കുകയാണ്. ഇന്നത്തേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയും. കോൺഗ്രസ് രാഷ്‌ട്രീയകാര്യസമിതി യോഗം ചേരാനായിരുന്നു സഭ തടസ്സപ്പെടുത്തൽ. ഒപ്പം ചർച്ചയിൽനിന്ന് രക്ഷപ്പെടാനും.
സഭാസമ്മേളനം തുടങ്ങിയപ്പോൾ പൊലീസ് നയത്തിന്റെ പേരുപറഞ്ഞ് രണ്ട് എംഎൽഎമാരെ സഭയുടെ കവാടത്തിൽ സത്യഗ്രഹത്തിന് ഇരുത്തിയിരുന്നു.
സമരം തുടങ്ങിയതായി പ്രതിപക്ഷ നേതാവ് സഭയിലും പറഞ്ഞിരുന്നു. എന്നാൽ, അവർ ആരുമറിയാതെ സഭയിലെത്തി. സമരം നിർത്തിയോ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.









0 comments