വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയോട് യോജിക്കാൻ കഴിയില്ല : എം എ ബേബി

തിരുവനന്തപുരം : മലപ്പുറവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ശ്രീനാരായണ ധർമപരിപാലന യോഗമാണ് എസ്‌എൻഡിപി. അതിന് ഒരിക്കലും ബിജെപിയുമായി യോജിക്കാനാകില്ല. എൻഎസ്‌എസിനും അങ്ങനെ തീവ്രവർഗീയ ശക്തിയുമായി സഹകരിക്കാൻ കഴിയില്ല.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഐ എമ്മിൽ ആരും ആരുടെയും മുകളിലുള്ള നേതാവല്ല. പാർടി അംഗങ്ങൾ വ്യത്യസ്‌ത ഘടകങ്ങളിൽ പ്രവർത്തിക്കേണ്ടിവരും.
ഏതെങ്കിലും ഒരു ഘടകത്തിൽ ഒരാൾ എത്തിയപ്പോൾ മറ്റെല്ലാവരുടെയും മുകളിലായി എന്നു കരുതേണ്ടതില്ല. വ്യത്യസ്‌ത ഘടകങ്ങളിൽ പ്രവർത്തിക്കുമ്പോൾ അവരുടെ പ്രവർത്തനത്തിലൂടെയും ജീവിതത്തിലൂടെയും ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയുണ്ട്. കെ ആർ ഗൗരിയമ്മ സംസ്ഥാന സെക്രട്ടറിയറ്റംഗം വരെയേ ആയിട്ടുള്ളൂ. അവർ പിബിയിലെത്തിയില്ല എന്നതിന്റെ പേരിൽ ജനമനസ്സിൽ അവരുടെ സ്ഥാനത്തിന് ഒരിടിവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments