കായംകുളത്ത് ​ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

gastanker lorry kayamkulam
വെബ് ഡെസ്ക്

Published on Jan 13, 2025, 11:16 AM | 1 min read

കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എൽപിജി ടാങ്കർ മറിഞ്ഞ് അപകടം. ആർക്കും പരിക്കുകളില്ല. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല. അ​ഗ്നിരക്ഷ സേനയെത്തി ടാങ്കർ പരിശോധിച്ചു.


മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്നു 18 ടൺ വാതകം നിറച്ച ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത്. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേർപെട്ട നിലയിലാണ്. കായംകുളത്തു നിന്നും അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home