താമരശേരി ചുരത്തിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗത തടസം

thamarassery churam
വെബ് ഡെസ്ക്

Published on Nov 08, 2025, 07:13 AM | 1 min read

കോഴിക്കോട്: താമരശേരി ചുരത്തിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങിതോടെ ​ഗതാഗതം തടസപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്.


ഹൈവേ പൊലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ അഞ്ചു മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം എട്ടാം വളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home