തെരഞ്ഞെടുപ്പ്‌ 23,612 വാർഡുകളിലേക്ക്‌; കൂടിയത്‌ 1712 വാർഡ്‌

election
avatar
സ്വന്തം ലേഖകൻ

Published on Nov 10, 2025, 12:19 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ 23,612 വാർഡുകളിലേക്ക്‌. 2020ൽ 21,900 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്‌ നടന്നത്‌. എന്നാൽ 2011 ലെ സെൻസസ്‌ പ്രകാരം വാർഡ്‌ പുനർനിർണയം നടത്തിയപ്പോൾ 1712 വാർഡ്‌ വർധിക്കുകയായിരുന്നു.


ഗ്രാമപഞ്ചായത്തിലും ബ്ലോക്ക്‌ പഞ്ചായത്തിലും കുറഞ്ഞത്‌ 14 വാർഡും പരമാവധി 24 വാർഡുമുണ്ട്‌. ജില്ലാപഞ്ചായത്തിൽ 17 മുതൽ 33 ഡിവിഷൻ വരെ. നഗരസഭയിൽ 26 മുതൽ 53 വരെ വാർഡ്‌. കോർപറേഷനുകളിൽ 56 –101 വാർഡ്‌.


വാര്‍ഡുകളുടെ എണ്ണം ഇങ്ങനെ:


ഗ്രാമപഞ്ചായത്തുകൾ: 941

ആകെ വാർഡ്‌: 17,337

(പുതിയ വാർഡ്‌: 1375)


ബ്ലോക്ക്‌ പഞ്ചായത്തുകൾ: 152

ആകെ ഡിവിഷൻ: 2,267

(പുതിയ ഡിവിഷൻ: 187)


ജില്ലാപഞ്ചായത്തുകൾ: 14

ആകെ ഡിവിഷൻ: 346

(പുതിയ ഡിവിഷൻ: 15)


നഗരസഭകൾ: 87

ആകെ വാർഡ്‌: 3,241

(പുതിയ വാർഡ്‌: 128)


കോർപറേഷനുകൾ: 06

ആകെ വാർഡ്‌: 421

(പുതിയ വാർഡ്‌: 07)



deshabhimani section

Related News

View More
0 comments
Sort by

Home