വാർഷിക പദ്ധതി ചെലവ്‌ 87.66%

പണഞെരുക്കം അറിയാതെ തദ്ദേശഭരണ സ്ഥാപനങ്ങൾ; പദ്ധതി ചെലവിൽ കുതിപ്പ്‌

ss
avatar
റഷീദ്‌ ആനപ്പുറം

Published on Jul 13, 2025, 03:00 PM | 2 min read

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ശരാശരി 70ൽ താഴെയായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌. 2014- 15ൽ 68.21 ശതമാനവും 2015- 16ൽ 73.63 ശതമാനവും. എന്നാൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നതോടെ ഇത്‌ ഉയർന്ന്‌ തുടങ്ങി. 2017-18ൽ 85.44 ശതമാനവും 2018-19ൽ 84.74 ശതമാനവും ആയി. 2018ലെ പ്രളയം കാരണമാണ്‌ നേരിയ കുറവുണ്ടായത്‌. എന്നാൽ 2019-20ൽ പ്രളയം പദ്ധതി ചെലവിനെ കാര്യമായി ബാധിച്ചു. ആ സാമ്പത്തിക വർഷം 55.87 ശതമാനമായി പദ്ധതി ചെലവ്‌ കുറഞ്ഞു. എന്നാൽ അടുത്ത സാമ്പത്തിക വർഷങ്ങളിൽ കേരളം ഇത്‌ അതിജീവിച്ചു. 2020-21ൽ 95.21 ശതമാനമായി പദ്ധതി ചെലവ്‌ കുതിച്ചു. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും ഉയർന്ന പദ്ധതി ചെലവ്‌.

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷത്തെ പദ്ധതി ചെലവ് 87.66 ശതമാനമായി ഉയർന്നു. സാമ്പത്തിക വർഷം അവസാനിച്ച മാർച്ച്‌ 31 അർധരാത്രി വരെയുള്ള കണക്കാണിത്‌. സാങ്കേതിക കാരണങ്ങളാൽ ട്രഷറിയിൽ പാസാകാനുള്ള ബിൽകൂടി കൂട്ടിയാൽ ഇത്‌ 88.01 ശതമാനമാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷം 71.52 ശതമാനവും അതിന്‌ തൊട്ടുമുമ്പ്‌ 85.28 ശതമാനവുമായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ നൽകുന്ന കരുതലിന്‌ തെളിവാണ്‌ ഈ കണക്ക്‌.


sss

ഗ്രാമ പഞ്ചായത്തുകളിൽ 91.92 ശതമാനമാണ്‌ പദ്ധതി ചെലവ്‌. ബ്ലോക്ക്‌ പഞ്ചായത്തിൽ 90.38, ജില്ലാ പഞ്ചായത്തിൽ 80.70, മുനിസിപ്പാലിറ്റിയിൽ 86.73 , കോർപറേഷനിൽ 74.93 ശതമാനം എന്നിങ്ങനെയാണ്‌ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള പദ്ധതി ചെലവ്‌. 91.65 ശതമാനം പദ്ധതി ചെലവ്‌ ജനറൽ വിഭാഗത്തിലാണ്‌. എസ്‌സി ഘടക പദ്ധതി 85.09 ശതമാനവും എസ്‌ടി ഘടക പദ്ധതി 85.14 ശതമാനവുമാണ്‌.

ട്രഷറി കണക്ക്‌ പ്രകാരം 27. 71 കോടിരൂപയുടെ 242 ബില്ലുകൾ മാത്രമാണ്‌ പാസാകാനുള്ളത്‌. മെയിന്റനൻസ്‌ ഗ്രാന്റ്‌കൂടി കൂട്ടിയാൽ ആകെ 39.87 കോരൂപയുടെ 305 ബില്ലാകും ഇത്‌.

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ഏകദേശം 8,600 കോടിരൂപയാണ്‌ സർക്കാർ വികസന ഫണ്ടായി അനുവദിച്ചത്‌. അതിനാൽ ഈ തുക വളരെ ചെറുതാണ്‌. മാത്രമല്ല, യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 1000 കോടിയിലധികം രൂപയുടെ ബില്ലുകൾ സാമ്പത്തിക വർഷ അവസാനവും മാറാതെ ട്രഷറിയിൽ കെട്ടിക്കിടന്നിട്ടുണ്ട്‌.

ss

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ശരാശരി 70ൽ താഴെയായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌. 2014-15ൽ 68. 21 ശതമാനവും 2015-16ൽ 73.63 ശതമാനവും. എന്നാൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നതോടെ ഇത്‌ ഉയർന്ന്‌ തുടങ്ങി. 2017–-18ൽ 85.44 ശതമാനവും 2018-19ൽ 84.74 ശതമാനവും ആയി. 2018ലെ പ്രളയം കാരണമാണ്‌ നേരിയ കുറവുണ്ടായത്‌. എന്നാൽ 2019–-20ൽ പ്രളയം പദ്ധതി ചെലവിനെ കാര്യമായി ബാധിച്ചു. ആ സാമ്പത്തിക വർഷം 55.87 ശതമാനമായി പദ്ധതി ചെലവ്‌ കുറഞ്ഞു. എന്നാൽ അടുത്ത സാമ്പത്തിക വർഷങ്ങളിൽ കേരളം ഇത്‌ അതിജീവിച്ചു. 2020-21ൽ 95.21 ശതമാനമായി പദ്ധതി ചെലവ്‌ കുതിച്ചു. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും ഉയർന്ന പദ്ധതി ചെലവ്‌.

തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനും അവയുടെ നിർവഹണത്തിനും കൊണ്ടുവന്ന സമയക്രമമാണ്‌ ഈ നേട്ടത്തിന്‌ കാരണം. 2016ൽ ഒന്നാം പിണറായി സർക്കാർ ഭരണത്തിൽവരും മുമ്പ്‌ സാമ്പത്തിക വർഷം ആരംഭിച്ച ശേഷമാണ്‌ പദ്ധതി തയ്യാറാക്കുന്ന പ്രാഥമിക നടപടികളിലേക്ക്‌ കടന്നിരുന്നത്‌.


തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനും അവയുടെ നിർവഹണത്തിനും കൊണ്ടുവന്ന സമയക്രമമാണ്‌ ഈ നേട്ടത്തിന്‌ കാരണം. 2016ൽ ഒന്നാം പിണറായി സർക്കാർ ഭരണത്തിൽവരും മുമ്പ്‌ സാമ്പത്തിക വർഷം ആരംഭിച്ച ശേഷമാണ്‌ പദ്ധതി തയ്യാറാക്കുന്ന പ്രാഥമിക നടപടികളിലേക്ക്‌ കടന്നിരുന്നത്‌. സെപ്‌തംബറോടെയാണ്‌ അവ ജില്ലാ ആസൂത്രണ സമിതിക്ക്‌ അംഗീകാരത്തിന്‌ സമർപ്പിക്കുക. ചിലപ്പോൾ നവംബർ വരെ നീളാം. അതിനാൽ നാല്‌ മാസംവരെയൊക്കെയാണ്‌ നിർവഹണത്തിന്‌ സമയം ലഭിക്കുക. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന്‌ ഇതിൽ മാറ്റം വരുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ഈ സാമ്പത്തിക വർഷം ഡിസംബറോടെ തയ്യാറാക്കി ഫെബ്രുവരിയിൽ അംഗീകാരത്തിന്‌ സമർപ്പിക്കണം. അതോടെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന്‌ തന്നെ പദ്ധതി നിർവഹണം ആരംഭിക്കാം. നിർവഹണത്തിനായി 12 മാസവും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home