print edition പത്രികാ സമർപ്പണം ഇന്നുമുതൽ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്‌ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കും. വെള്ളിമുതൽ 21 വരെ പകൽ 11നും മൂന്നിനും ഇടയിൽ പത്രിക സമർപ്പിക്കാം. പത്രിക നൽകുന്ന ദിവസം 21 വയസ് പൂർത്തിയാകണം.
ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രിക ജില്ലാ വരണാധികാരിയായ കലക്‌ടർക്കോ ഉപവരണാധികാരികളായ എഡിഎമ്മിനോ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ സമർപ്പിക്കണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ കമീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിക്കോ ഉപവരണാധികാരിക്കോ നൽകണം. കൂടുതൽ വാർഡുള്ള മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒന്നിലധികം വരണാധികാരികളുണ്ടാകും. ഗ്രാമപഞ്ചായത്തിൽ 2000 രൂപയും ബ്ലോക്ക്പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 4000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 5000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിശ്ചിത തുകയുടെ പകുതിയും.
പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനം മാത്രമേ 100 മീറ്റർ പരിധിയിൽ അനുവദിക്കു. വരണാധികാരിയുടെ മുറിയിൽ പ്രവേശനം സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേർക്ക്. 22ന് സൂക്ഷ്‌മപരിശോധന. പിൻവലിക്കാനുള്ള അവസാന തീയതി 24.









0 comments