പാലക്കാട് മുണ്ടൂർ കീഴ്പാടം വാർഡിൽ എൽഡിഎഫിന് വിജയം

പാലക്കാട് : മുണ്ടൂർ പഞ്ചായത്തിലെ 12-ാം വാർഡ് കീഴ്പാടത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥി പി ബി പ്രശോഭിന് വിജയം. നിലവിലെ വാർഡംഗമായിരുന്ന പി വി രാമൻകുട്ടി മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 346 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം. കഴിഞ്ഞ തവണ 246 ആയിരുന്നു ഭൂരിപക്ഷം. പ്രശോഭ് 732 വോട്ടും ബിജെപി സ്ഥാനാർഥി പി വി പ്രകാശൻ 386 വോട്ടും നേടി. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി ടി എം ഷംസുദ്ദീന് 125 വോട്ടുകൾ ലഭിച്ചു. 18 വാർഡിൽ എൽഡിഎഫ് 13, ബിജെപി 3, യുഡിഎഫ് 2 എന്നിങ്ങനെയാണ് കക്ഷിനില.









0 comments