രണ്ടോ മൂന്നോ പേർ ലഹരി ഉപയോഗിക്കുന്നതിന് സിനിമാ മേഖലയെ ഒന്നാകെ കുറ്റപ്പെടുത്തരുത്: ലിസ്റ്റിൻ

കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടോ മൂന്നോ പേർ ലഹരി ഉപയോഗിക്കുന്നതിന്റെ പേരിൽ മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതൊന്നും ആരും പിന്തുണയ്ക്കുന്ന കാര്യമല്ല. തനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടിട്ടില്ല. വാർത്തകളിൽക്കൂടിയുള്ള അറിവുമാത്രമേയുള്ളൂ. സിനിമാ സെറ്റുകളിലെ പരിശോധന സ്വാഗതം ചെയ്യുന്നു. ഇക്കാര്യം തങ്ങൾതന്നെ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.









0 comments