സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് കൂട്ടായ തീരുമാനം: ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറര്‍ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ലിസ്റ്റിൻ പറഞ്ഞു. 'നാളെയൊരു സിനിമാ സമരം വന്നാൽ അതിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന, അസോസിയേഷന്റെ എത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ സിനിമയിലെ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ നമ്മളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്ന സംശയം ഞങ്ങൾക്കുണ്ട്'. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അന്യഭാഷാ ചിത്രങ്ങൾ അവർ കൂടുതലായി എടുക്കാൻ തയ്യാറാവുന്ന പശ്ചാത്തലത്തിൽ നിർമ്മാതാക്കളുടെ സംഘടന ഒരു യോഗം വിളിച്ചുചേർത്തു. അതിൽ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്സ് അസോസിയേഷൻ എന്നിവരെല്ലാം ഉണ്ടായിരുന്നു. പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് കത്ത് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.









0 comments