അനധികൃത മദ്യവിൽപ്പന; യുവാവ് പിടിയിൽ

പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. ഇരിങ്ങോൾ ഒഴിഞ്ഞപ്പുറംവീട്ടിൽ ഷിജോ പീറ്ററാണ് (43) അറസ്റ്റിലായത്. ഇയാളിൽനിന്ന് 3.25 ലിറ്റർ മദ്യവും വിറ്റുകിട്ടിയ 2150 രൂപയും കണ്ടെടുത്തു. ഇരിങ്ങോളിൽ മദ്യവിൽപ്പനയ്ക്കിടയിലാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments